Latest News

എന്‍എച്ച് 66 ആറ് വരിപ്പാത നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു; നിതിന്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞ് കേരള മുഖ്യമന്ത്രി

എന്‍എച്ച് 66 ആറ് വരിപ്പാത നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു; നിതിന്‍ ഗഡ്കരിക്ക് നന്ദി പറഞ്ഞ് കേരള മുഖ്യമന്ത്രി
X

തിരുവനന്തപുരം: എന്‍എച്ച് 66ന്റെ ഇടപ്പള്ളി- കൊടുങ്ങല്ലൂര്‍ ആറ് വരിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതില്‍ കേന്ദ്ര റോഡ് ഗതാഗത, എന്‍എച്ച് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് മുഖ്യമന്ത്രിയുടെ നന്ദിപ്രകടനം.

ഭാരത് മാല പരിയോജനയില്‍ ഉല്‍പ്പെടുത്തിയാണ് ഹൈബ്രിഡ് ആന്യുറ്റി മോഡില്‍ 3,465.82 കോടി രൂപ ചെലവില്‍ 25 കിലോമീറ്റര്‍ ആറ് വരിപ്പാത നിര്‍മാണം ആരംഭിക്കുന്നത്.

''ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ - ഇടപ്പള്ളി എന്‍എച്ച് 66 ആറ് വരിപ്പാതയ്ക്കുവേണ്ടി 3465.82 കോടി രൂപ അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി''- പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

2.5 വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതരത്തില്‍ ദേശീയ പാത അതോറിറ്റി ജൂലൈയിലാണ് കരാര്‍ ക്ഷണിച്ചത്.

Next Story

RELATED STORIES

Share it