Latest News

ചൈനയില്‍ ജനപ്രിയമായി പാറ്റ കാപ്പി

ചൈനയില്‍ ജനപ്രിയമായി പാറ്റ കാപ്പി
X

ബിജിങ്: ചൈനക്കാര്‍ പ്രാണികള്‍, ലാര്‍വകള്‍ തുടങ്ങിയ വിചിത്രമായ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെന്ന് നിങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും. പാമ്പുകള്‍, നായ്ക്കള്‍, പല്ലികള്‍, മുതലകള്‍ തുടങ്ങിയ മൃഗങ്ങളും ഈ രാജ്യത്തിന്റെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ ഈ ആളുകള്‍ പാറ്റകളെയും കഴിക്കാറുണ്ടെന്ന് വെളിച്ചത്തു വന്നിരിക്കുന്നു.

ഈ മ്യൂസിയത്തില്‍ വിളമ്പുന്ന കാപ്പി പാറ്റയുടെ പൊടിയും ഉണങ്ങിയ മഞ്ഞ പുഴുക്കളും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഈ കാപ്പിയുടെ ഒരു കപ്പിന് ഏകദേശം 560 രൂപയാണ് വില. എരിവും പുളിയും കലര്‍ന്ന രുചിയുള്ള ഈ കാപ്പി ചൈനക്കാര്‍ക്ക് വളരെ ഇഷ്ടമാണ്. ജൂണ്‍ അവസാനം മ്യൂസിയം പുറത്തിറക്കിയ ഈ കാപ്പി വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ജനപ്രിയമായി മാറിയത്.

കാപ്പിയില്‍ പാറ്റയുടെ പൊടി കലര്‍ത്തി കഴിക്കുന്നത് രക്ത ചംക്രമണത്തിന് ഗുണം ചെയ്യുമെന്നും ഉണങ്ങിയ മഞ്ഞ പുഴുപ്പൊടി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നുമാണ് ചൈനക്കാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it