Latest News

ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവം; സഹായിക്കാന്‍ ആരുമില്ലെന്ന് വേണുവിന്റെ കുടുംബം

കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വേണുവിന്റെ കുടുംബം പറഞ്ഞു

ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവം; സഹായിക്കാന്‍ ആരുമില്ലെന്ന് വേണുവിന്റെ കുടുംബം
X

തിരുവനന്തപുരം: തിരു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികില്‍സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തില്‍ സഹായിക്കാന്‍ ആരുമില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു. കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മാത്രമാണ് മരണ കാരണമെന്നും വേണുവിന്റെ കുടുംബം പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആരോഗ്യവകുപ്പ് സംഘം ഇന്ന് വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. ഈ മാസം അഞ്ചാം തിയതിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. ഇതിനു പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ടിഎംഈയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. താന്‍ മരിച്ചാല്‍ അതിനു കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണുവിന്റെ നിരവധി ശബ്ദ സന്ദേശങ്ങളും മരണശേഷം പുറത്തുവന്നിരിന്നു. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് ഏതാണ് സാധിക്കില്ലെന്ന് കുടുംബം അറിയിച്ചതിനു പിന്നാലെയാണ് ആരോഗ്യ സംഘം ഇന്ന് വീട്ടിലെത്തി മൊഴിയെടുക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ സംഘം കൊല്ലം പന്മനയിലുള്ള വീട്ടിലെത്തും. അഞ്ചുദിവസം ചികില്‍സ നല്‍കാതെ അവസാന നിമിഷം ഐസിയുവിലേക്കു മാറ്റിയാതാണ് വേണുവിന്റെ ആരോഗ്യനില വഷളാകാനും മരണപ്പെടാനും കാരണം. മാത്രമല്ല ഓട്ടോ ഓടിച്ചിരുന്ന വേണുവിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോയിരുന്നത്.

Next Story

RELATED STORIES

Share it