Latest News

സുസ്ഥിര ഭാവിക്കായി പഠന സംവിധാനം : അന്താരാഷ്ട്ര സമ്മേളനം തുടങ്ങി.

സുസ്ഥിര ഭാവിക്കായി പഠന സംവിധാനം : അന്താരാഷ്ട്ര സമ്മേളനം തുടങ്ങി.
X

കോഴിക്കോട്:സുസ്ഥിരമായ ഭാവിക്കായി സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് കോഴിക്കോട് ദേശീയ സാങ്കേതിക വിദ്യാ സ്ഥാപനത്തിൽ തുടക്കമായി. വിദ്യാഭ്യാസ, നയരൂപീകരണ, ഗവേഷണ, നവീകരണ മേഖലകളിലെ ആഗോള പ്രമുഖരാണ് സുസ്ഥിര വികസനവും ആജീവനാന്ത പഠനവും ചർച്ച ചെയ്യുന്ന ത്രിദിന സമ്മേളനത്തിനായി എൻഐടിസിയിൽ ഒത്തുചേർന്നിരിക്കുന്നത്. മൂന്നാമത് ഏഷ്യൻ-യൂറോപ്പ് മീറ്റിംഗ് (ASEM) ലൈഫ് ലോംഗ് ലേണിംഗ് (LLL) ഹബ്ബിന്റെ ദക്ഷിണേഷ്യൻ വാർഷിക സമ്മേളനത്തോടും, 19-ാമത് പാസ്കൽ (PASCAL) ഇന്റർനാഷണൽ ഒബ്സർവേറ്ററി കോൺഫറൻസിനോടും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഗോകുലം ഗോപാലൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്തിലെ പ്രൊഫസറുമായ പ്രൊഫ. ടി.പി. സേതുമാധവൻ വിശിഷ്ടാതിഥിയായിരുന്നു. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. എസെം എൽഎൽഎൽ ഹബ് ചെയർ (അയർലൻഡ്) പ്രൊഫ. സെയ്മസ് ഓ തുവാമ, പാസ്കൽ ഒബ്സർവേറ്ററി (യുകെ) പ്രൊഫ. മൈക്കൽ ഓസ്ബോൺ, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റി കെ. ആനന്ദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it