Latest News

പന്നി കുറുകെച്ചാടി ; നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

പന്നി കുറുകെച്ചാടി ; നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന്  യുവാക്കൾ മരിച്ചു
X

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി യാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാട്ടേക്ക് തിരിച്ചുവരികയായിരുന്നു. കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിയുകയായിരുന്നു.പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ രോഹന്‍ രഞ്ജിത് (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹന്‍ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് ശാന്തകുമാര്‍ (19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യന്‍(23), കാറിലുണ്ടായിരുന്ന യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിന്‍ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it