Latest News

അതി ദാരിദ്ര്യമുക്ത പ്രഖ്യാപനം ഇന്ന്

അതി ദാരിദ്ര്യമുക്ത പ്രഖ്യാപനം ഇന്ന്
X

തിരുവനന്തപുരം : കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതു പ്രഖ്യാപനം. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക വരുവും, കാലാകാലങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനങ്ങളും കേരളത്തിൻറെ ജീവിതനിലവാരം ഉയർത്തുകയും, ദാരിദ്ര്യത്തെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ സർക്കാർ വൃത്തങ്ങൾ പറഞ്ഞു .അതി ദരിദ്രരായി കണ്ടെത്തിയ 64,006 പേരിൽ 445 പേർ 5 കൊല്ലത്തിനിടെ മരണപ്പെട്ടുവെന്നും 231 കുടുംബങ്ങളെ കണ്ടെത്താനായില്ലെന്നും 4723 കുടുംബങ്ങളെ പട്ടിയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയതായും ശേഷം ബാക്കിയുള്ള 59283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യരായി കണക്കാകിയത്. ഇന്ന് നടക്കുന്ന പൊതുപ്രഖ്യാപന ചടങ്ങിൽ നടന്മാരായ മോഹൻലാൽ, മമ്മുട്ടി ,കമൽഹാസൻ തുടങ്ങിയവരും ,മന്ത്രിമാരും പങ്കെടുക്കും. എന്നാൽ അതീവ ദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനം എന്ന സർക്കാരിൻറെ അവകാശവാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു .പാർപ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത് ഇങ്ങിനെ ലക്ഷകണക്കിന് പേർ കേരളത്തിലുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

Next Story

RELATED STORIES

Share it