Latest News

അഖിലേന്ത്യാ ഇൻ്റർ എൻഐടി വോളിബോളിൽ കാലിക്കറ്റിന് കിരീടം

അഖിലേന്ത്യാ ഇൻ്റർ എൻഐടി വോളിബോളിൽ കാലിക്കറ്റിന് കിരീടം
X

കോഴിക്കോട്:റൂർക്കേലയിൽ നടന്ന അഖിലേന്ത്യാ ഇന്റർ എൻഐടി കായിക മേളയിൽ ചരിത്രവിജയം കൊയ്ത് കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടിസി). പുരുഷ വോളിബോൾ ടീം തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻഷിപ്പ് നിലനിർത്തി ഹാട്രിക് നേട്ടം സ്വന്തമാക്കിയപ്പോൾ, നീന്തൽ ടീം 14 മെഡലുകൾ വാരിക്കൂട്ടി ഇരട്ടിമധുരം പകർന്നു. ഒക്ടോബർ 24 മുതൽ 26 വരെ എൻഐടി റൂർക്കേലയിലായിരുന്നു മത്സരങ്ങൾ. 2023 മുതൽ തോൽവിയറിയാതെ കുതിക്കുന്ന കാലിക്കറ്റ് എൻഐടി ടീം, ഫൈനലിൽ എംഎൻഐടി ഭോപ്പാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് (3–0) തകർത്താണ് കിരീടം നിലനിർത്തിയത്. വോളിബോളിന് സമാന്തരമായി നടന്ന അഖിലേന്ത്യാ ഇന്റർ എൻഐടി നീന്തൽ മത്സരത്തിലും എൻഐടിസി താരങ്ങൾ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. 14 അംഗ സംഘം വിവിധ ഇനങ്ങളിലായി 14 മെഡലുകളാണ് സ്വന്തമാക്കിയത്.


Next Story

RELATED STORIES

Share it