Latest News

*വോട്ടർമാരെ വെട്ടി മാറ്റരുത് - ജമാഅത്തെ ഇസ്ലാമി ഹിന്ദ്*

*വോട്ടർമാരെ വെട്ടി മാറ്റരുത് - ജമാഅത്തെ ഇസ്ലാമി ഹിന്ദ്*
X

ന്യൂഡൽഹി : രാജ്യ വ്യാപക വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) പ്രഖ്യാപിച്ചതിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മലിക് മുഅതസീം ഖാൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എസ്ഐആറിൽ ബീഹാറിൽ സംഭവിച്ച പോലെ പട്ടികയിൽ നിന്ന് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്നും, പ്രക്രിയ സുതാര്യവും ന്യായയുക്തവും ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീഹാറിൽ നടത്തിയ എസ്ഐആർ വ്യാപക ക്രമക്കേടുകൾ നിറഞ്ഞതായിരുന്നു പ്രാരംഭഘട്ടത്തിൽ കരട് പട്ടികയിൽ നിന്ന് 65 ലക്ഷത്തോളം പേരാണ് വെട്ടി മാറ്റപ്പെട്ടത് .പരിഷ്കരിച്ച അന്തിമ പട്ടികയിലും ലക്ഷങ്ങൾക്ക് ഇപ്പോയും ഇടം കിട്ടിയിട്ടില്ല. വോട്ടർപട്ടിക പരിഷ്കരണം ഫലത്തിൽ പൗരത്വം തെളിയിക്കാനുള്ള പ്രക്രിയയായി മാറിയെന്ന് മാലിക്ക് മുഅതസിം ഖാൻ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it