Latest News

പിഎം ശ്രി പദ്ധതിയിലൂടെ വിദ്യാഭ്യാസ മുന്നേറ്റത്തെ കാവിവൽക്കരിക്കാനുള്ള നീക്കം : കെ അംബുജാക്ഷൻ

പിഎം ശ്രി പദ്ധതിയിലൂടെ വിദ്യാഭ്യാസ മുന്നേറ്റത്തെ കാവിവൽക്കരിക്കാനുള്ള നീക്കം : കെ അംബുജാക്ഷൻ
X

തൃശൂർ : കേരളത്തിൻ്റെവിദ്യാഭ്യാസ മുന്നേറ്റത്തെ പിഎം ശ്രീയുടെ കീഴിലേക്ക് പറിച്ചുനടാനുള്ള സംസ്ഥാന സർക്കാർ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും, വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിലൂടെ ചരിത്ര ബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കെ. അംബുജാക്ഷൻ പറഞ്ഞു . തൃശൂരിൽ സി എം എസ് ഹാളിൽ നടന്ന കേരള ദലിത് പന്തേഴ്‌സ് സംസ്ഥാന കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അംബുജാക്ഷൻ .ചാതുർവർണ്യത്തിലധിഷ്ടിതമായ ബ്രാഹ്മണ്യബോധത്തെ പുനരുൽപാദിപ്പിക്കാനുള്ള രീതിശാസ്ത്രം വിദ്യാർത്ഥികളിലേക്ക് അടിച്ചേൽപ്പിക്കുന്നതിലൂടെ വർണ്ണ-ജാതിവ്യവസ്ഥ പുനസൃഷ്ടികയാണ് സംഘപരിവാർ ലക്ഷ്യമെന്നും ഇത് മതേതര ജനാധിപത്യത്തെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ദലിത് പാന്തേഴ്സ് സ്റ്റേറ്റ് പ്രസിഡന്റ് ബിനു വയനാട്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി സിബിഷ് ചെറുവല്ലൂർ കെ ഡി പി പ്രസിഡിയം മെമ്പർ ശശി പന്തളം എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it