Latest News

കെട്ടിട നിർമ്മാണത്തിന് കെ-സ്മാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിലൂടെ നിർമ്മാണാനുമതി നല്കും.

കെട്ടിട നിർമ്മാണത്തിന് കെ-സ്മാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിലൂടെ നിർമ്മാണാനുമതി നല്കും.
X

തിരുവനന്തപുരം : കെട്ടിട നിർമ്മാണത്തിന് കെ- സ്മാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ ഒന്നും കണ്ടില്ലെങ്കിൽ സൈറ്റ് പരിശോധന ഇല്ലാതെ പെർമിറ്റ് നൽകാൻ നിലവിലെ കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു. റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന തോടെ ഇതിന്റെ ഗുണം ലഭ്യമാകും . ഉടമയുടെയും ലൈസൻസിയുടെയും പൂർണ ഉത്തരവാദിത്വത്തിലാണ് അനുമതി നൽകുക. അപേക്ഷയോടൊപ്പം നൽകിയ പ്ലാൻ അനുസരിച്ചല്ല നിർമ്മാണം നടക്കുന്നില്ലങ്കിൽ തറ പൂർത്തിയായ അതിനുശേഷം പരിശോധന നടത്തി നൽകിയ അനുമതി മരവിപ്പിക്കാനും, ലൈസൻസിക്കും ഉടമക്കുമെതിരെ നടപടിയെടുക്കാനും വകുപ്പ് ഉണ്ട്. നിലവിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾ, ചെറിയ അപ്പാർട്ട്മെന്റുകൾ, മതസ്ഥാപനങ്ങൾ, ചെറിയ വ്യവസായ സ്ഥാപനങ്ങൾ, തുടങ്ങിയ കെട്ടിട നിർമ്മാണത്തിനുള്ള നേരിട്ടുള്ള സ്ഥലപരിശോധന ഇല്ലാതെ പെർമിറ്റ് നൽകുന്നുണ്ട് . ഈ സൗകര്യമാണ് മറ്റു കെട്ടിടങ്ങൾക്കും ലഭ്യമാകാൻ പോകുന്നത്.

പെർമിറ്റ് കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനും 117 ചട്ടങ്ങളിൽ 53 എണ്ണം ഭേദഗതി ചെയ്തിട്ടുണ്ട് . ഭേദഗതിയെല്ലാം നിയമവകുപ്പിന്റെ പരിശോധനയിലാണ്. അതോടൊപ്പം നിലവിൽ സർക്കാർ കെട്ടിടങ്ങൾ പെർമിറ്റ് എടുക്കാതെ നിർമ്മിച്ചിരുന്നു. സ്കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾക്കുണ്ടായ അപകടം കണക്കിലെടുത്ത് ഈ രീതി മാറ്റുകയാണ് . അനുമതിയില്ലാതെ നിർമ്മിക്കുന്ന സർക്കാർ കെട്ടിടങ്ങൾ പണി തീർന്നശേഷം ചട്ടലഘനം ഒഴിവാക്കാൻ അപേക്ഷ നൽകി റെഗുലറൈസ് ചെയ്തിരുന്ന രീതി ഇനി പറ്റില്ല. പ്ലാൻ അടക്കമുള്ള മറ്റ് രേഖകൾ നൽകി നിർമ്മാണത്തിനുള്ള നിയമമെല്ലാം സർക്കാർ കെട്ടിടങ്ങൾക്കും ബാധകമാക്കി . എന്നാൽ സർക്കാർ കെട്ടിടങ്ങൾക്ക് പെർമിറ്റ് ഫീസ് നൽകേണ്ടതില്ല.

Next Story

RELATED STORIES

Share it