Latest News

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അഞ്ച് പേർ മരിച്ചു

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അഞ്ച് പേർ മരിച്ചു
X

ആഗ്ര : മദ്യലഹരിയിൽ ആഗ്ര സ്വദേശി എൻജിനീയർ ഗുപ്ത ഓടിച്ച കാറിടിച്ച് അഞ്ച് കാൽനടയാത്രക്കാർ മരിച്ചു . ന്യൂ ആഗ്ര പോലിസ് സ്റ്റേഷൻ പരിധിയിലെ നഗ്‌ലയിൽ ആയിരുന്നു അപകടം നടന്നത്. നോയിഡയിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ഗുപ്ത ദീപാവലി അവധി നാട്ടിലെത്തിയപ്പോഴാണ് അമിതമായി മദ്യപിച്ച് വാഹനം ഓടിച്ചത്.അമിതവേഗത്തിൽ എത്തിയ കാർ ഡിവൈഡറിൽ കയറിയശേഷം കാൽനട യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാൽനട യാത്രക്കാരായ ഏഴുപേരിൽ 5 പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും, രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it