- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎം ശ്രീ പദ്ധതി : വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതിയ പിണറായി സർക്കാരിനെതിരെ എസ്ഡിപിഐ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു.

കോഴിക്കോട് :പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പ് വെച്ചതോടെ വിദ്യഭ്യാസ മേഖലയെ ആർഎസ്എസിന് തീറെഴുതി കാവിവൽക്കരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്ത പിണറായി സർക്കാറിനെതിരെ എസ്ഡിപിഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി )നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുവാനുള്ള ഗൂഢശ്രമമാണ് പിഎം ശ്രീ പദ്ധതിയെന്ന് എസ്ഡിപിഐ ആരോപിച്ചു. മറ്റ് നയങ്ങളെക്കാൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും തെറ്റായ ചരിത്രം അടിച്ചേൽപ്പിച്ച് വരും തലമുറയെ വഴിതെറ്റിക്കുന്നതുമായ തീരുമാനമാണ് ഇതിലൂടെ വരാൻ പോകുന്നതെന്നും, ഈ ധാരണ പത്രത്തിൽ ഒപ്പുവച്ചതിലൂടെ പിണറായി സർക്കാർ കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതന്ന് പ്രതിഷേധക്കാർ പറഞ്ഞു . സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ നടന്നു. കോഴിക്കോട് ജില്ലയിലെ വിവിധ യിടങ്ങളിൽ പ്രതിഷേധ ജാഥകളും പൊതുയോഗങ്ങളും നടന്നു. ഫറോക്ക് ടൗണിൽ സംഘടിപ്പിച്ച പരിപ്പാടിയിൽ ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് മാത്തോട്ടം , എഞ്ചീനിയർ എം.എ സലിം എന്നിവർ സംസാരിച്ചു. മുനിസിപ്പൽ പ്രസിഡന്റ് മുജീബ് റഹ്‌മാൻ, റഷീദ് കല്ലമ്പാറ ,എം.എസലിം അഡ്വ റഫീഖ് പാതിരക്കാട്, മുഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി
മാനന്തവാടി : വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. മാനന്തവാടിയിൽ മണ്ഡലം പ്രസിഡൻ്റ് വി.സുലൈമാൻ, സെക്രട്ടറി സജീർ ,നുഹ്മാൻ പുലിക്കാട്, നിസാർ , സുബൈർ, വി.കെ മുഹമ്മദാലി അസൈനാർ, കബീർ, സി.കെ അബു എന്നിവർ നേതൃത്വം നൽകി
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















