Latest News

വയനാട് ചുരത്തിൽ ഇന്നും ഗതാഗത നിരോധനം തുടരും

വയനാട് ചുരത്തിൽ ഇന്നും ഗതാഗത നിരോധനം തുടരും
X

താമരശ്ശേരി : വയനാട്ടിലേക്കുള്ള ചുരത്തിലെ വ്യൂ പോയൻ്റിന് സമീപം പാറ ക്കെട്ടും. മണ്ണും, മരങ്ങളും ഇടിഞ്ഞ് വീണതിനെ തുടർന്നുണ്ടായ ഗതാഗത നിരോധനം ഇന്നും തുടരുമെന്ന് കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു . ഇന്നലെ രാത്രി ഭാഗികമായി പുന:സ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന വിദഗ്ദ സമിതിയുടെ അറിയിപ്പിനെ തുടർന്നാണ് നിരോധനം തുടരുന്നത്.ഇന്ന് രാവിലെ നടക്കുന്ന പരിശോധനയ്ക്ക് ശേഷമേ നിരോധനത്തിൽ അഴവ് വരുത്തുവെന്നും കലക്ടർ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു പാറക്കെട്ടുകളും മണ്ണും മരങ്ങളും ഇടിഞ്ഞു വീണത്.പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകാരണമെന്ന് പരിശോധന റിപോർട്ടിൽ പറഞ്ഞു .

Next Story

RELATED STORIES

Share it