- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍-തെയ്യാല മേല്‍പ്പാലം പ്രവൃത്തി: ട്രാഫിക്ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം

താനൂര്‍: തെയ്യാല റെയില്‍വെ ഗേറ്റ് അടച്ചിടുന്നത് ജനങ്ങളെ അറിയിക്കാന്‍ എല്ലാ ജംഗ്ഷനുകളിലും ഡൈവെര്‍ഷന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനം. റെയില്‍വെ മേല്‍പാലം പൈലിംഗ് പ്രവര്‍ത്തി സമയത്ത് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിനും പൈലിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായതിനു ശേഷം ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനും തീരുമാനമായി. തെയ്യാല ഭാഗത്തു നിന്ന് വരുന്ന ബസ്സുകള്‍ക്കും ഓട്ടോകള്‍ക്കും കാട്ടിലങ്ങാടി റോഡില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനും ഗുഡ്‌സ് വാഹനങ്ങളുടെ പാര്‍ക്കിങ്ങ് പ്രശ്‌ന പരിഹാരത്തിനായി താനൂര്‍ നഗര സഭാ ചെയര്‍മാന്‍, പോലിസ് അധികൃതര്‍, തൊഴിലാളി സംഘടനാപ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കും. നിലവിലുള്ള അണ്ടര്‍ ബ്രിഡ്ജ് സൗകര്യപ്രദമാണോ എന്നും വാഹന ഗതാഗതത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നകാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ താനൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. താനൂര്‍ തെയ്യാല റെയില്‍വെ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ കാര്യങ്ങളില്‍ തീരുമാനമായത്. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി പി ഷംസുദ്ധീന്‍ യോഗത്തില്‍ അധ്യക്ഷനായി. തിരൂര്‍ ആര്‍ഡിഒ പി സുരേഷ്, തഹസില്‍ദാര്‍ പി ഉണ്ണി, താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, നഗരസഭാ സെക്രട്ടറി, ആര്‍ഡിബിസി പ്രതിനിധികള്‍, ജോയിന്റ് ആര്‍ടിഒ, ഓട്ടോ ടാക്‌സി തൊഴിലാളി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















