Latest News

കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിലക്കി; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിലക്കി; കര്‍ശന നടപടിയുമായി സര്‍ക്കാര്‍
X

കോഴിക്കോട്: കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.കോളജ് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. സര്‍ക്കാര്‍എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോ എന്ന് നിരിക്ഷക്കാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോ എന്ന് പരിശോധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി. തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായ കെടി ചന്ദ്രമോഹനെയാണ് മലപ്പുറം ഗവ. വനിത കോളജിലേക്ക് സ്ഥലംമാറ്റിയത്.

Next Story

RELATED STORIES

Share it