Latest News

ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന: റവന്യൂമന്ത്രി കെ രാജന്‍

ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന: റവന്യൂമന്ത്രി കെ രാജന്‍
X

തൃശൂര്‍: ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിന് സഹായകമായ വിധത്തില്‍ ഒരു നോളജ് ബാങ്ക് രൂപീകരിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാല്‍ ആദിവാസി ഊരിലെ സാമൂഹ്യപഠന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ്. മന്ത്രി ഇക്കാര്യം പറഞ്ഞത്. വിവിധ ജോലികള്‍ക്ക് ഊരിലെ യുവാക്കളെ പ്രാപ്തരാക്കാന്‍ കഴിയുന്ന തരത്തില്‍ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കണം. കുട്ടികള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ സംഘടിപ്പിക്കാനും ആവശ്യമായ സെന്ററുകള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കും. അറിവും വിദ്യാഭ്യാസവും തൊഴിലും കേന്ദ്രീകരിക്കുന്ന വിധത്തില്‍ നോളജ് ബാങ്കുകള്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിക്കും. ഊരിലെ കുട്ടികളുടെ വിദ്യാഭ്യാസം ഏതെങ്കിലും കാരണത്താല്‍ മുടങ്ങാതിരിക്കാന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്താനും ഇതുകൊണ്ട് കഴിയുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കികൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

576 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 1 ക്ലാസ് റൂമും 2 ശുചിമുറിയും റാമ്പും ഉള്‍പ്പെടെയാണ് സാമൂഹ്യപഠന കേന്ദ്രത്തിന്റെ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

മുന്‍ എം പി സി എന്‍ ജയദേവന്റെ 201819 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല. 16 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

കോളനിയിലെ ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെയും വൈഫൈ സംവിധാനത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ഒപ്റ്റിക് ഫൈബര്‍ കേബിള്‍ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയത്. തൃശൂര്‍ ജില്ലയിലെ ആദിവാസി ഊരുകളില്‍

ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് താമരവെള്ളച്ചാലില്‍ കണക്റ്റിവിറ്റി എത്തിച്ചത്. നാല് കിലോമീറ്ററോളം കേബിള്‍ വലിച്ച് വൈഫൈ മോഡം സ്ഥാപിച്ചാണ് ഊരിലെ സാമൂഹ്യ പഠന കേന്ദ്രത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയത്. പുതിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി മുഖേനയുള്ള ഊരിലെ പഠന സൗകര്യം വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റും ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥരും കഴിഞ്ഞ ആഴ്ച താമരവെള്ളച്ചാല്‍ കോളനി സന്ദര്‍ശിച്ചിരുന്നു.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, മറ്റ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ വി അനിത, സുബൈദ അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ അജിത മോഹന്‍ദാസ്, പി ലത (നിര്‍മ്മിതികേന്ദ്രം, തൃശൂര്‍), ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ഷാബു, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സബിത പി ജോയ്, പഞ്ചായത്തംഗം ബാബു തോമസ്, ഊര് മൂപ്പന്‍ എം.കെ സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it