Top

ആതിരപ്പിള്ളി തുറന്നു

ആതിരപ്പിള്ളി തുറന്നു
X

തൃശൂര്‍: വിനോദ സഞ്ചാര കേന്ദ്രങ്ങളായ ആതിരപ്പിള്ളിയും വാഴച്ചാലും തുറന്ന് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി. ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ അടച്ച മലക്കപ്പാറ-ആതിരപ്പിള്ളി റോഡും തുറന്നു.

ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി തീരപ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ ഇന്നലെ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചിരുന്നു. വീടുകളും റോഡും വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി. ഇന്ന് മഴ കുറഞ്ഞതോടെയാണ് ആതിരപ്പിള്ളി തുറന്നത് കൊടുത്തത്.

Next Story

RELATED STORIES

Share it