- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം

വള്ളികുന്നം: ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കാഞ്ഞിപ്പുഴ യൂനിറ്റിന്റെ നേതൃത്വത്തില്‍ നിത്യരോഗികള്‍ ഉള്‍പ്പെട്ട നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നടത്തി. കാഞ്ഞിപ്പുഴ വരമ്പേല്‍ പുരയിടത്തിലെ മൗലാനാ അബ്ദുല്‍ കലാം ആസാദ് നഗറില്‍ ഹാഫിസ് ഇര്‍ഷാദ് ഹസനിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സി കൂട്ടീവ് അംഗം അല്‍ ഉസ്താദ് അബ്ദുശ്ശുകൂര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് സംസ്ഥാന സെക്രട്ടറി അല്‍ ഉസ്താദ് വി എച്ച് അലിയാര്‍ ഖാസിമി സ്‌നേഹ വീടിന്റെ താക്കോല്‍ ദാനവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. മുഫ്തി താരീഖ് അന്‍വര്‍ ഖാസിമി ആമുഖ പ്രഭാഷണം നടത്തി. ചികില്‍സാ ധനസഹായം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: എസ് രാജേഷ് വിതരണം ചെയ്തു. പുസ്തക പ്രകാശനം അല്‍ ഹാജ് യു മുഹമ്മദ് കുഞ്ഞ് ലബ്ബയും പ്രാര്‍ത്ഥനാ സദസിന് അല്‍ ഉസ്താദ് അബ്ദുല്‍ സലാം മൗലവി അല്‍ ഖാസിമിയും നേതത്വം നല്‍കി. ജംഇയ്യത്തിന്റെ കാഞ്ഞിപ്പുഴ യൂനിറ്റ് ആഫിസ് ഉദ്ഘാടനം ഹാഫിസ് സുഫ്‌യാന്‍ മൗലവി ഹസനി നിര്‍വ്വഹിച്ചു.
ഹാജി അബ്ദുല്‍ സലാം ഹുസ്‌നി , ഇല്‍യാസ് മൗലവി അല്‍ ഹാദി , അല്‍ ഹാജ് മുഹമ്മദ് അസ്‌ലം സഖാഫി, സിയാദ് പുലത്തറ മഠത്തില്‍ ഷുക്കൂര്‍ , ഹാജി എം എം ആസാദ്, ഹാജി അബ്ദുല്‍ സലാം വാളക്കോട്ട്, എം എം ത്വാഹിര്‍ ,ഷമീര്‍ ഉണിച്ചേരില്‍ , എന്നിവര്‍ പ്രസംഗിച്ചു. അല്‍ ഹാഫിസ് മഹ്മൂദുല്‍ ആലം ഖുര്‍ആന്‍ പാരായണവും കെ എ റസ്സാഖ് സാഹിതി സ്വാഗതവും സ്വാദിഖ് വാളക്കോട്ട് ക്രത ജ്ഞതയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















