Latest News

പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍
X

മലപ്പുറം: ചിറമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. ചിറമംഗലം ഒറ്റത്തയ്യില്‍ വീട്ടില്‍ മുജീബിന്റെ ഭാര്യ സമീറ(30) യാണ് അറസ്റ്റിലായത്.

ഈ കേസിലെ ഒന്നാം പ്രതിയായ സംഘ് പരിവാര്‍ പ്രവര്‍ത്തകനായ ഹരിദാസനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹരിദാസനെ ചോദ്യം ചെയ്തതില്‍ സമീറയുടെ പങ്ക് വെളിവായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹരിദാസനെ കുറ്റകൃത്യത്തിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് സമീറയാണെന്ന് പോലിസ് പറഞ്ഞു. പ്രതിയുടെ ഭര്‍ത്താവായ മുജീബിനെ കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it