Latest News

ശസ്ത്രക്രിയയിലൂടെ ഒന്നര കിലോഗ്രാം തൂക്കം വരുന്ന മുഴകളടക്കം ഗര്‍ഭപാത്രം നീക്കം ചെയ്തു

ശസ്ത്രക്രിയയിലൂടെ ഒന്നര കിലോഗ്രാം തൂക്കം വരുന്ന മുഴകളടക്കം ഗര്‍ഭപാത്രം നീക്കം ചെയ്തു
X

മാള(തൃശൂര്‍): താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഒന്നര കിലോഗ്രാം തൂക്കം വരുന്ന മുഴകളടക്കം ഗര്‍ഭപാത്രം നീക്കം ചെയ്തു. ഇത്രയും വലുപ്പമുള്ളവ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് അപൂര്‍വ്വമാണ്. മാളയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ.മഞ്ജു തോമസിന്റെ നേതൃത്വത്തിലുള്ള ലാപ്രോസ്‌കോപ്പിക് വിഭാഗമാണ് മൂന്നര മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. 48 കാരിയായ വീട്ടമ്മയുടെ പൊക്കിളിന് മുകള്‍ഭാഗം വരെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നിരുന്ന മുഴകളാണ് നീക്കം ചെയ്തത്. വയറുവേദനയും രക്തസ്രാവവുമായി ഡോ. മഞ്ജു തോമസിനെ കാണാനെത്തിയ വീട്ടമ്മയെ സ്‌കാന്‍ ചെയ്തപ്പോഴാണ് ഗുരുതരാവസ്ഥയില്‍ വളര്‍ന്ന മുഴകള്‍ കണ്ടത്. ഗര്‍ഭപാത്രത്തില്‍ ആറ് മാസം പ്രായമായ കുഞ്ഞിന് തുല്യമായ അത്രയും വളര്‍ച്ചയാണ് മുഴകള്‍ക്ക് ഉണ്ടായിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വീട്ടമ്മയെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വിട്ടു. ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ മുഴകള്‍ ഘട്ടം ഘട്ടമായി പൊട്ടിച്ചാണ് പുറത്തേക്ക് എടുത്തത്.

Next Story

RELATED STORIES

Share it