Latest News

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
X

പരപ്പനങ്ങാടി: 15,16,18 ഡിവിഷനുകളില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കരിങ്കല്ലത്താണി ഗ്രീന്‍വില്ലയുടെ നേതൃത്വത്തില്‍ ആദരിച്ചു. കൊറോണ മൂലം സ്‌കൂള്‍ ക്ലാസുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഗ്രീന്‍വില്ലയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മുന്നൊരുക്കം എന്നപേരില്‍ പ്രത്യേക ക്ലസുകള്‍ സംഘടിപ്പിച്ചിരുന്നു.

അറുപതിലധികം വിദ്യാര്‍ഥികള്‍ ആണ് ക്ലസില്‍ പങ്കെടുത്തത്. മുഴുവന്‍ വിദ്യാര്‍ഥികളും വിജയിക്കുകയും ചെയ്തു. പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വിതരണം ചെയ്തു. ഗ്രീന്‍ വില്ല കണ്‍വീനര്‍ അയ്യൂബ്, ചെയര്‍മാന്‍ സബ്ദുസമദ്, കെ കെ സൈതലവി, വി പി അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it