Latest News

വെണ്ണൂർ തുറ നവീകരണം വിവിധ ഘട്ടങ്ങളായി പൂർത്തീകരിക്കും

വെണ്ണൂർ തുറ നവീകരണം വിവിധ ഘട്ടങ്ങളായി പൂർത്തീകരിക്കും
X


മാള: ജല രക്ഷ ജീവ രക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയ അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂർ തുറയുടെ നവീകരണം വിവിധഘട്ടങ്ങളിലായി പൂർത്തീകരിക്കും. വെണ്ണൂർ തുറ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തുറ നവീകരണവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട

പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും. ഇതിന്റെ ഭാഗമായി കൃഷി, ജലസേചനം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകൾ രണ്ടാഴ്ചക്കുള്ളിൽ സ്ഥലം സന്ദർശിച്

നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളുടെ പ്ലാൻ തയ്യാറാക്കും. വെണ്ണൂർ തുറയുടെ ഭാഗമായി വരുന്ന 3.23 ഹെക്ടർ പ്രദേശത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിവിധ വകുപ്പുകളുടെയും മറ്റും സഹായത്തോടെ പദ്ധതി പൂർത്തീകരിക്കുന്നതിന് അന്നമനട ഗ്രാമപഞ്ചായത്ത്‌ ഒരു കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. മാള, അന്നമനട, കുഴൂർ,

കൊരട്ടി, കാടുകുറ്റി എന്നി അഞ്ച് ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന വെണ്ണൂർ തുറയുടെ രണ്ടാംഘട്ട നവീകരണത്തിന് മുന്നോടിയായി തുറയിൽ അടിഞ്ഞു കൂടിയ ചെളി, എക്കൽ, പായൽ തുടങ്ങിയവ എടുത്ത് മാറ്റും. തുറയുടെ ഇരുവശങ്ങളിലുമായി കരിങ്കൽ ഭിത്തികൊണ്ടും കയർ ഭൂവസ്ത്രം കൊണ്ടും സംരക്ഷണമൊരുക്കും. അഞ്ച് ഗ്രാമപഞ്ചായത്തിലെയും കൃഷിക്കും കുടിവെള്ളത്തിനും ജലസേചന സൗകര്യങ്ങൾക്കും സഹായമാകുന്നതാണ് വെണ്ണൂർതുറ. അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂ പാടം എസ് സി കോളനിയിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസ്സും ഈ തുറയാണ്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് തുറയുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുക. യോഗത്തിൽ ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ ശ്രീലത, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി കെ വിനോദ്, സിന്ധു അശോക്, പ്രിൻസി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it