തൃശൂര്‍ പൂരം: ആനകളെ പരിശോധിച്ച് സാക്ഷ്യപത്രം നല്‍കും
BY APH21 April 2021 6:10 PM GMT

X
APH21 April 2021 6:10 PM GMT
തൃശൂര്‍: പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെയും ഘടകപൂരങ്ങളുടെയും ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകളെ മൃഗസംരക്ഷണ വകുപ്പ് വിദഗ്ധരായ ഉദ്യോഗസ്ഥര്‍ ആരോഗ്യ പരിശോധന നടത്തി സാക്ഷ്യപത്രം നല്‍കും. ഇതിനായി തൃശൂര്‍ ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഉഷാ റാണിയുടെ നേതൃത്വത്തില്‍ 30 അംഗ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ആനയുടെ ആരോഗ്യം, എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തുള്ള പരിചയം, പൊതു സ്വഭാവം എന്നിവ വിലയിരുത്തി അതത് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ആനകളുടെ ലിസ്റ്റിന് അനുമതി നല്‍കും. കൂടാതെ പൂര ദിവസങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ സേവനം ഉറപ്പാക്കുന്നതിന് ആന ചികിത്സകരും മയക്കുവെടി വിദഗ്ധരും അടങ്ങിയ കര്‍മസേന പ്രവര്‍ത്തന സജ്ജമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബേബി ജോസഫ് അറിയിച്ചു.
Next Story
RELATED STORIES
ഡല്‍ഹിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്‍വീസുകള്‍ ...
23 May 2022 4:26 AM GMTവേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം
23 May 2022 4:19 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMT