Sub Lead

കേരളത്തില്‍ ഇന്നും ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യത

കേരളത്തില്‍ ഇന്നും ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യത
X

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. പതിനാറാം തിയതി വരെ ആറ് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ശക്തമായ മഴ തുടരുന്ന വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഏപ്രില്‍ 16 വരെ 30 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിന് തടസ്സമില്ല.

തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനം കാരണമാണ് പരക്കെയുള്ള വേനല്‍മഴ. ഇടിമിന്നലിനെതിരെ പ്രത്യേകം ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ തിരുവനന്തപുരം, കക്കയം, തെന്മല എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

Next Story

RELATED STORIES

Share it