Latest News

അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗിനായി പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍

അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗിനായി പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍
X

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കായി പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ ഒരുക്കും. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് സെന്ററുകള്‍ സജ്ജമാക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മൂന്നു ദിവസം മുമ്പുള്ള ഏതെങ്കിലും മൂന്ന് ദിവസം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തയാറാക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ജില്ലയില്‍ മാര്‍ച്ച് 29,30,31 തിയതികളില്‍ 13 നിയോജക മണ്ഡലങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാം. ആവശ്യമുള്ളവര്‍ അതാത് വകുപ്പുകളില്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ നല്‍കണം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് രീതി ഉപയോഗപ്പെടുത്താം.ആരോഗ്യ വകുപ്പ് , പോലീസ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, വനം വകുപ്പ് , കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റയില്‍വേസ്, പോസ്റ്റല്‍ സര്‍വീസ്, ടെലഗ്രാഫ് , ആംബുലന്‍സ് സര്‍വീസ്, തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കമീഷന്‍ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം.

അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ 12 ഡി ഫോറത്തിലാണ് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട അസംബ്ലി നിയോജക മണ്ഡലം വരണാധികാരികള്‍ക്ക് നല്‍കേണ്ടത്. ഓരോ അവശ്യ സര്‍വീസ് വകുപ്പിലും സ്ഥാപനത്തിലും ഇപ്രകാരമുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ സാക്ഷ്യപത്രം നല്‍കാന്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം.

12 ഡി അപേക്ഷ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ നോഡല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നോഡല്‍ ഓഫീസര്‍മാര്‍ അപേക്ഷകള്‍ സാക്ഷ്യപ്പെടുത്തിയതിന് ശേഷം ജീവനക്കാര്‍ വോട്ടു ചെയ്യുന്ന നിയോജക മണ്ഡലത്തിന്റെ വരണാധികാരികള്‍ക്ക് കൈമാറും. പിന്നീട് നിശ്ചയിച്ച തീയതിയില്‍ ഇവര്‍ക്ക് വോട്ടു ചെയ്യുന്നതിന് നിയോജക മണ്ഡലാഅടിസ്ഥാനത്തില്‍ തയ്യാറാക്കിയ പോസ്റ്റല്‍ വോട്ടിങ് സെന്ററുകളെ സമീപിക്കാം. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ബൂത്തുകളില്‍ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള ബാലറ്റുകള്‍ നല്‍കും. ഇത് പൂരിപ്പിച്ചു നല്‍കണം. പോസ്റ്റല്‍ വോട്ടിങ് സെന്ററുകളില്‍ പോളിങ് സൂപ്പര്‍വൈസര്‍, പോളിംഗ് ഓഫീസര്‍,പോളിങ് അസിസ്റ്റന്റ് എന്നിവരടങ്ങുന്ന സംഘത്തെ വിന്യസിപ്പിക്കും.സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഗസറ്റഡ് ഓഫീസറും ബൂത്തില്‍ ഉണ്ടാകും. പോസ്റ്റല്‍ ബാലറ്റിന് ഫോറം 12 ഉ അപേക്ഷ നല്‍കിയാല്‍ പൊതു തിരഞ്ഞെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ ഇവരെ അനുവദിക്കില്ല. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 17 നു മുമ്പ് അതാത് റിട്ടേണിങ്ങ് ഓഫീസര്‍മാരെ ഏല്‍പിക്കണം. 12 ഡി അപേക്ഷകള്‍ ലഭിക്കാന്‍ വേൃശൗൈൃ.ിശര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍

ചേലക്കര പഴയന്നൂര്‍ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍,

കുന്നംകുളം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,

ഗുരുവായൂര്‍ ചാവക്കാട് ബ്ലോക്ക് ഓഫീസ്,

മണലൂര്‍ മുല്ലശ്ശേരി,

വടക്കാഞ്ചേരി വടക്കാഞ്ചേരി ബ്ലോക്ക് ഓഫീസുകളിലും വോട്ട് ചെയ്യാം.

ഒല്ലൂര്‍ ഒല്ലൂക്കര,

തൃശൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസ് കോര്‍ട്ട് ഹാള്‍,

നാട്ടിക അന്തിക്കാട് ബ്ലോക്ക് ഓഫീസ്

കയ്പമംഗലം മതിലകം, ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസ് പുതുക്കാട് കൊടകര, ചാലക്കുടി ചാലക്കുടി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്, കൊടുങ്ങല്ലൂര്‍ മാള ബ്ലോക്ക് ഓഫീസിലും വോട്ട് ചെയ്യാം.

അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ ആബ്‌സന്റീ വോട്ടിങ്ങ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപനം നടത്തുന്നതിന് ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ നോഡല്‍ ഓഫീസറായി കുന്നംകുളം എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പ്രഭ കുമാറിനേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായി എം.എ തോമസ്, കെ ബിലാല്‍ ബാബു എന്നിവരെയും ജില്ലാ കലക്ടര്‍ നിയമിച്ചു.

Next Story

RELATED STORIES

Share it