Latest News

കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍ ഉള്ളവര്‍ക്കും വോട്ട് ചെയ്യാം

കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍ ഉള്ളവര്‍ക്കും വോട്ട് ചെയ്യാം
X

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍. തിരഞ്ഞെടുപ്പ് ചട്ടം 1961 ലെ റൂള്‍ 49എന്‍ പ്രകാരമാണ് ഈ വിഭാഗങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇത് പ്രകാരം, വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ കാണാനോ, വോട്ട് രേഖപ്പെടുത്താനോ കഴിയാത്ത ഒരാളാണെന്ന് പ്രിസൈഡിംഗ് ഉദ്യോഗസ്ഥന് ഉത്തമബോധ്യം വന്നാല്‍, ആ വോട്ടര്‍ക്ക് മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കാവുന്നതാണ്.

-ഇങ്ങിനെ വരുന്ന സഹായികള്‍ 18 വയസ്സിനു മുകളിലുള്ളവരായിരിക്കണം.

-ഒരു വ്യക്തി ഒന്നിലധികം വോട്ടര്‍മാക്ക് സഹായി ആയി വരാന്‍ പാടില്ല.

-ഇത് ഉറപ്പാക്കുന്നതിന് സഹായി ആയി വരുന്ന ആളിന്റെ വലതു ചൂണ്ടു വിരലില്‍ മഷി പുരട്ടേണ്ടതാണ്.

-റൂള്‍ 49എന്‍ ന്റെ സബ് റൂള്‍ (2 ) പ്രകാരം, പരസഹായത്തോടെ ചെയ്യപ്പെട്ടിട്ടുള്ള വോട്ടറുടെ വിശദ വിവരങ്ങള്‍ ഫോം 14 എ യില്‍ പ്രിസൈ ഡിംഗ് ഓഫീസര്‍ രേഖപ്പെടുത്തേണ്ടതാണ്.

-വോട്ടിംഗ് കംപാര്‍ട്‌മെന്റ് വരെ പരസഹായമില്ലാതെ എത്തിച്ചേരാന്‍ സാധ്യമല്ലെങ്കിലും വോട്ട് സ്വയം ചെയ്യാന്‍ കഴിയുന്ന ആള്‍ക്കാരെ സഹായി വോട്ടിംഗ് കംപാര്‍ട്‌മെന്റ് വരെ മാത്രമേ അനുഗമിക്കാന്‍ പാടുള്ളു.

-ഇത്തരം കേസുകളില്‍ കംപാര്‍ട്‌മെന്റിനുള്ളിന്‍ വോട്ടര്‍ മാത്രം പ്രവേശിച്ചു സ്വയം വോട്ട് ചെയ്യേണ്ടതാണ്. ഇത്തരം വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോം 14 എ യില്‍ രേഖപ്പെടുത്തേണ്ടതില്ല.

Next Story

RELATED STORIES

Share it