Latest News

സംഘ് പരിവാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഐഎന്‍എല്ലിനെ സ്വാഗതം ചെയ്യുന്നു: മുസ്തഫ കൊമ്മേരി

സംഘ് പരിവാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഐഎന്‍എല്ലിനെ സ്വാഗതം ചെയ്യുന്നു: മുസ്തഫ കൊമ്മേരി
X

കൊടുവള്ളി: ആര്‍എസ്എസ്-സിപിഎം രഹസ്യ ചര്‍ച്ചകള്‍ നടന്നുവെന്നു വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ആഗ്രഹിച്ച പരിമിതികളില്ലാത്ത സംഘ് പരിവാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എസ്ഡിപിഐയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഐഎന്‍എല്ലിനെ സ്വാഗതം ചെയ്യുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കൊടുവള്ളി മണ്ഡലം വാഹന ജാഥക്ക് പാല കുറ്റിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യമായും പരസ്യമായും യുഡിഎഫും, എല്‍ഡിഎഫും ബിജെപിയുമായി കൈകോര്‍ക്കാന്‍ ധ്രൂവീകരണ രാഷ്ട്രീയ തന്ത്രം പയറ്റുമ്പോള്‍ ജനകീയ ബദലായി എസ്ഡിപിഐ മാറുകയാണ്. സിപിഎം-കോണ്‍ഗ്രസ്-ബിജെപി നീക്കങ്ങള്‍ക്കെതിരെ ഈ മാറ്റത്തോടൊപ്പം മുസ്‌ലിം ലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി, ആര്‍എംപി, ഐഎന്‍എല്‍, പിഡിപി, ജനതാദള്‍ മറ്റ് സെക്യുലര്‍ പാര്‍ട്ടികള്‍ യോജിക്കുവാന്‍ തയ്യാറായാറവണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ്, ആബിദ് പാലക്കുറ്റി, ഇ നാസര്‍, ടി പി യുസുഫ്, സിദ്ധീഖ് കരുവംപൊയില്‍, റാസിഖ് വെളിമണ്ണ, മുസ്തഫ മുസ്‌ലിയാര്‍, റസാഖ് കളരാന്തിരി, നാസര്‍, ആലി പി.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാനിപുരത്ത് നിന്നാരംഭിച്ച യാത്ര കളരാന്തിരി, വാവാട്, വാവാട് സെന്റര്‍ , നെല്ലാങ്കണ്ടി, പാല കുറ്റി, എരഞ്ഞിക്കോത്ത്, കരുവം പൊയില്‍, കരീറ്റി പറമ്പ്, മുക്കിലങ്ങാടി , മോഡേന്‍ ബസാര്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക ശേഷം കൊടുവള്ളിയില്‍ മുന്‍സിപ്പല്‍ തല യാത്ര സമാപിച്ചു. മാര്‍ച്ച് 1 ന് ആരംഭിച്ച മണ്ഡലം തല യാത്ര 6 ന് സമാപിക്കും.

Next Story

RELATED STORIES

Share it