പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളുടെ അടിയന്തിര കര്‍മപദ്ധതി: യോഗം ചേര്‍ന്നു

തൃശൂര്‍: കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അധീനതയിലുള്ള പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളുടെ അടിയന്തിര കര്‍മ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമ്മീഷന്റെ (സിഡബ്ല്യൂസി) നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
അപ്രതീക്ഷിത കാലാവസ്ഥ സാഹചര്യങ്ങളില്‍ ഷോളയാര്‍, പെരിങ്ങല്‍കുത്ത് സംഭരണികളിലേക്ക് ക്രമാതീതമായ നീരൊഴുക്ക് ഉണ്ടാകുകയും തന്മൂലം അധിക ജലം തുറന്നു വിടേണ്ട സാഹചര്യം ഉടലെടുക്കുകയും ചെയ്യുമ്പോള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കപ്പെട്ടിട്ടുള്ള അടിയന്തിര കര്‍മ പദ്ധതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി. കേന്ദ്ര ജല കമ്മീഷനിലെയും കെ എസ് ഇ ബി യിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പദ്ധതി വിശദീകരണം നടത്തി.
കേന്ദ്ര ജല കമ്മീഷന് ചീഫ് എഞ്ചിനീയര്‍, പ്രൊജക്റ്റ് ഡയറക്ടര്‍ ഡ്രിപ്, സി ഡബ്ല്യൂ സി ടീം ലീഡര്‍, ലോക ബാങ്ക് ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍, പൊലീസ്, റെവന്യൂ പഞ്ചായത്ത്,
ഫയര്‍ & റെസ്ക്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
RELATED STORIES
മൂവാറ്റുപുഴയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്‍സ് മൂന്ന്...
19 Aug 2022 7:06 PM GMTകണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTതിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചു;...
19 Aug 2022 6:41 PM GMTഅട്ടപ്പാടി പൂതൂരിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
19 Aug 2022 6:34 PM GMTഇടുക്കിയിൽ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി...
19 Aug 2022 6:16 PM GMT