Latest News

കെ ജി ബാബുരാജിന് ലഭിച്ച പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം അര്‍ഹതക്കു ലഭിച്ച അംഗീകാരം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍

കെ ജി ബാബുരാജിന് ലഭിച്ച പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം അര്‍ഹതക്കു ലഭിച്ച അംഗീകാരം: ആലപ്പുഴ പ്രവാസി അസോസിയേഷന്‍
X

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ കെ ജി ബാബുരാജിന് ലഭിച്ച പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന അംഗീകാരം ആണെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫ് അദ്ദേഹത്തിന് ബൊക്കെ നല്‍കിയും പൊന്നാട അണിയിച്ചും സ്വീകരിച്ചു. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചു സംഘടിപ്പിച്ച യോഗത്തില്‍ സംഘടനയുടെ സന്തോഷം പ്രകടിപ്പിക്കുവാന്‍ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ കാണിച്ച നടപടിയില്‍ അദ്ദേഹം നന്ദിയും സന്തോഷവും അറിയിച്ചു.ആലപ്പുഴ നാടിനോട് കെ.ജി. ബാബുരാജിനുള്ള ആത്മബന്ധം അഭിമാനം നല്‍കുന്നതാണെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ ഈ പുരസ്‌കാരം പ്രചോദനം നല്‍കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

യോഗത്തില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹാരിസ് വണ്ടാനം അധ്യക്ഷത വഹിച്ചു. അനില്‍ കായംകുളം,ജയലാല്‍ ചിങ്ങോലി എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it