തൃശൂര്‍ ജില്ലയില്‍ മയക്കുമരുന്ന് ഉപഭോഗം വര്‍ദ്ധിക്കുന്നു; കര്‍ശന നടപടികളുമായി സിറ്റി പോലിസ്

തൃശൂര്‍: ജില്ലയില്‍ മയക്കുമരുന്ന് ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി തൃശൂര്‍ സിറ്റി പൊലീസ്. തൃശൂര്‍ സിറ്റി പോലിസും കെ9 സ്‌ക്വാഡും (ഡോഗ് സ്‌ക്വാഡ്) ചേര്‍ന്നാണ് നഗരത്തിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും വ്യാപക പരിശോധനകള്‍ നടത്തിയത്. തൃശൂര്‍ സിറ്റി പോലിസ് പരിധിയില്‍ വരുന്ന 20 പോലിസ് സ്‌റ്റേഷന്‍ പരിധികളിലും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് സംശയാസ്പദമായ ഉറവിടങ്ങളിലും സൂക്ഷിപ്പു കേന്ദ്രങ്ങളിലും വ്യക്തികളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.
വിയ്യൂര്‍ പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പൂമല മൃഗാശുപത്രിക്കു സമീപം വലിയവിരുപ്പില്‍ സനുവിന്റെ (27) വീട്ടില്‍ നിന്നും 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കുമരനെല്ലൂര്‍ സ്വദേശിനി മന്തിയില്‍ നഫീസയില്‍ നിന്നും വില്പന നടത്താന്‍ സൂക്ഷിച്ച ഏഴ് പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നഫീസയ്‌ക്കെതിരെ (65) കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കുമരുന്നുകള്‍ വില്‍പ്പനക്കെത്തിക്കുന്നവരെ സംബന്ധിച്ചും ഉപയോഗിക്കുന്നവരെ സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ ശക്തമായ നടപടികള്‍ ഇനിയും തുടരുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതില്‍ വൈദഗ്ദ്യം നേടിയ കെ9 സ്‌ക്വാഡിലെ ഡെല്‍മ (തൃശൂര്‍ സിറ്റി), റാണ (തൃശൂര്‍ റൂറല്‍) എന്നീ നായകളും ഹാന്റ്‌ലര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജു പികെ, അനീഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ അനധികൃത മദ്യ നിര്‍മ്മാണം, മയക്കുമരുന്ന് തുടങ്ങിയവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ നല്‍കുന്നതിന് ജില്ലാ ആന്റി നര്‍ക്കോട്ടിക്‌സ് സ്‌ക്വാഡിന്റെ 9497962783 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
RELATED STORIES
കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി
11 Aug 2022 1:43 PM GMTദുരിതാശ്വാസ ഫണ്ട് വക മാറ്റിയ കേസ്; ലോകായുക്ത വിധി വേഗത്തിലാക്കാന്‍...
11 Aug 2022 1:39 PM GMTഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
11 Aug 2022 1:30 PM GMTഅയോധ്യയില്‍ ദലിത് സഹോദരിമാരെ കൂട്ടബലാല്‍സംഗത്തിരയാക്കി; കേസ്...
11 Aug 2022 1:29 PM GMTഎംഎല്‍എ യുടെ കാപട്യം മറച്ചു പിടിക്കാന്‍ ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMTഗര്‍ഭിണിയായ ആദിവാസിയെ ആശുപത്രിയിലെത്തിക്കുന്ന ദാരുണ കാഴ്ച്ച
11 Aug 2022 1:16 PM GMT