ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണായി ഷീജ പ്രശാന്ത് ചുമതലയേറ്റു

ചാവക്കാട്: സിപിഎം അംഗം ഷീജ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് 26 ആം വാര്‍ഡില്‍ നിന്ന് വിജയിച്ചാണ് ഷീജ നഗരസഭയില്‍ എത്തിയത്. യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി ഷാഹിദ മുഹമ്മദാണ് എതിരെ മത്സരിച്ചത്. ഷീജ പ്രശാന്തിന് 23 വോട്ടും ഷാഹിദയ്ക്ക് 9 വോട്ടും ലഭിച്ചു. അഡ്വ. മുഹമ്മദ് അന്‍വര്‍ ഷീജാ പ്രശാന്തിന്റെ പേര് നിര്‍ദേശിച്ചു. പി കെ രാധാകൃഷ്ണന്‍ പിന്താങ്ങി. ജോയ്‌സിയാണ് ഷാഹിദാ മുഹമ്മദിന്റെ പേര് നിര്‍ദ്ദേശിച്ചത്. ബേബി ഫ്രാന്‍സിസ് പിന്താങ്ങി.
നഗരസഭയിലെ 32 വാര്‍ഡുകളില്‍ മത്സരിച്ചു ജയിച്ച എല്ലാവരും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു വോട്ട് രേഖപ്പെടുത്തി. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ കൃപ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു നടന്ന അനുമോദന യോഗത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ പുതിയ ചെയര്‍പേഴ്‌സനെ പൂച്ചെണ്ട് നല്‍കി പൊന്നാട അണിയിച്ചു. ചടങ്ങില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്സംഗം ചെയ്യാന് ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല് നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന് കേസ് കൊട്'; 'വഴിയില് കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര് ബാങ്കിലെ ഇഡി പരിശോധനയില്...
12 Aug 2022 4:25 AM GMT