Latest News

തൃശൂരിലെ രണ്ട് പഞ്ചായത്തുകളില്‍ ബിജെപിക്കെതിരേ സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ക്കുന്നു

തൃശൂരിലെ രണ്ട് പഞ്ചായത്തുകളില്‍ ബിജെപിക്കെതിരേ സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ക്കുന്നു
X

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ബിജെപി വലിയ ഒറ്റകക്ഷിയായ രണ്ട് പഞ്ചായത്തുകളിലും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നീക്കങ്ങളുമായി സിപിഎമ്മും കോണ്‍ഗ്രസും. സിപിഎമ്മിന് കൂടുതല്‍ അംഗങ്ങളുള്ള പഞ്ചായത്തില്‍ അവര്‍ക്ക അധ്യക്ഷ പദവിയും മറ്റിടത്ത് കോണ്‍ഗ്രസിനും നല്‍കി ബിജെപിയെ മാറ്റി നിര്‍ത്താനുള്ള തന്ത്രം നടപ്പിലാക്കാനാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വത്തിന്റെ ശ്രമം.

തിരുവില്ലാമല പഞ്ചായത്തില്‍ ആറ് സീറ്റുകളാണ് എന്‍ഡിഎ നേടിയത്. ആറ് സീറ്റുകള്‍ യുഡിഎഫ് നേടി. അഞ്ച് സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. ഇവിടെ ബിജെപിയെ മാറ്റി നിര്‍ത്തുന്നതിന് വേണ്ടി യുഡിഎഫിനെ പിന്തുണക്കണമെന്നാണ് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ ആലോചന.

ജില്ലയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ പഞ്ചായത്താണ് അവിണിശ്ശേരി. കഴിഞ്ഞ തവണയാണ് ബിജെപി ആദ്യമായി ഇവിടെ അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി ബിജെപിയ്ക്ക് അധികാരം നല്‍കില്ലെന്ന തീരുമാനത്തിലാണ് എല്‍ഡിഎഫ്‌യുഡിഎഫ് പ്രാദേശിക നേതാക്കള്‍. എല്‍ഡിഎഫിന് അധ്യക്ഷ സ്ഥാനം നല്‍കി ബിജെപിയെ മാറ്റി നിര്‍ത്താം എന്ന ഫോര്‍മുലയാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.

ആകെ പതിനാല് സീറ്റില്‍ ബിജെപി ആറ് സീറ്റുകളിലാണ് വിജയിച്ചത്. എല്‍ഡിഎഫ് അഞ്ച് സീറ്റുകളിലും യുഡിഎഫ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്.

പ്രാദേശിക കൂട്ടുകെട്ടിന് തീരുമാനമായെങ്കിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മേല്‍ക്കമ്മറ്റികളുടെ അംഗീകാരത്തിന് കാക്കുകയാണ് ഇരു പഞ്ചായത്തിലെയും പ്രാദേശിക നേതാക്കള്‍.

Next Story

RELATED STORIES

Share it