ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ കാസ്റ്റിങ് കോള്; നിയമനടപടിയുമായി സംവിധായകന്‍

കോഴിക്കോട്: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന രീതിയില്‍ സന്ദേശം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഒമറിന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി അജ്ഞാതനായ വ്യക്തി യു.സി നമ്പറില്‍ നിന്നും വാട്ട്‌സാപ്പ് വഴിയാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തുകൊണ്ട് മെസേജുകള്‍ അയക്കുന്നത്.
അരുന്ധതി നായര്‍, സൗമ്യ മേനോന്‍ എന്നിവരുടെ നമ്പറുകളിലേക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് ഒമര്‍ വ്യക്തമാക്കി. ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദി ആയിരിക്കില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും ഒമര്‍ പങ്കുവച്ചിട്ടുണ്ട്.
ഒമര്‍ ലുലുവിന്റെ കുറിപ്പ്
ഫേക്ക് കാസ്റ്റിംഗ് കോള്‍. എന്റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്പറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
@arundhathii_nairr, @soumyamenonofficial തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്‌സോ ഉത്തരവാദിയായിരിക്കുന്നതല്ല.
Fake Casting Call എന്റെ ഫോട്ടോ DP ഇട്ടുകൊണ്ട് ഒരു US നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട്...
Posted by Omar Lulu on Friday, December 18, 2020
RELATED STORIES
നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാവാമെങ്കില്‍ നിതീഷിന്...
11 Aug 2022 1:03 PM GMTറോഹിന്‍ഗ്യന്‍ വംശഹത്യ: മുസ്ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍...
11 Aug 2022 10:46 AM GMTകന്നുകാലിക്കടത്ത്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTഅടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMT