Latest News

റഊഫ് ഷെരീഫിന്റെ അറസ്റ്റ്: കാംപസ് ഫ്രണ്ട് കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടപ്പിച്ചു

റഊഫ് ഷെരീഫിന്റെ അറസ്റ്റ്:  കാംപസ് ഫ്രണ്ട് കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടപ്പിച്ചു
X

കൊല്ലം: കാംപസ് ഫ്രണ്ട് ദേശിയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ അന്യമായി അറസ്റ്റ് ചെയ്തതിനെതിരെ കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. രാവിലെ പതിനൊന്നിന് കൊല്ലം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് രിഫ ഉദ്ഘാടനം ചെയിതു. ജില്ലാ പ്രസിഡന്റ് അജ്മല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാ, വൈസ് പ്രസിഡന്റ് അല്‍ അമീന്‍ ചടയമംഗലം, ജോയിന്‍ സെക്രട്ടറി തസ്‌ലിം, കമ്മിറ്റി അംഗങ്ങളായ സുഹൈല്‍, അമീന്‍ ഷാ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം കൊടുത്തു.

Next Story

RELATED STORIES

Share it