Latest News

സൈക്കിളില്‍ നിന്ന് തെറിച്ച് വീണ ബാലന് കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി ദാരുണാന്ത്യം

സൈക്കിളില്‍ നിന്ന് തെറിച്ച് വീണ ബാലന് കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി ദാരുണാന്ത്യം
X

തിരുവനന്തപുരം: വിഴിഞ്ഞം കരുംകുളം പുതിയതുറയില്‍ സൈക്കിളില്‍ നിന്ന് തെറിച്ച് വീണ ബാലന് കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി ദാരുണാന്ത്യം. കരുംകുളം പുതിയതുറ ആറ്റുലൈന്‍ പുരയിടത്തില്‍ ആന്‍ഡ്രൂസ് ശാലിനി ദമ്പതികളുടെ മകന്‍ കിരണ്‍ എസ് ആന്‍ഡ്രൂസ് (12 ) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 4.30 ഓടെ പുതിയതുറയ്ക്ക് സമീപം കിരണിന്റെ വീടിന് അടുത്താണ് അപകടം. വിഴിഞ്ഞത്ത് നിന്നും പൂവാറിലേക്ക് പോകുകയായിരുന്ന ബസ് സൈക്കിളില്‍ തട്ടിയാണ് അപകടം നടന്നത്.

തിരഞ്ഞെടുപ്പ് ജയിച്ചതിന്റെ ആഘോഷത്തില്‍ സ്ഥാനാര്‍ത്ഥികളുടെ വാഹന റാലിക്കിടെ

സൈക്കിളിന് സൈഡില്ലാതെ വന്നതാണ് അപകടത്തിന് കാരണമായത്.

കാഞ്ഞിരംകുളം പോലിസ് സ്ഥലത്തെത്തിയാണ് കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത് അല്‍നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തി. തുടര്‍ന്ന് പോലിസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പുതിയതുറ സെന്റ് നിക്കോളാസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.

Next Story

RELATED STORIES

Share it