Latest News

പാലക്കാട് നഗരസഭ കാര്യാലയത്തില്‍ 'ജയ്ശ്രീറാം' ഫ്‌ലക്‌സ്: വി കെ ശ്രീകണ്ഠന്‍ എംപി പരാതി നല്‍കി

പാലക്കാട് നഗരസഭ കാര്യാലയത്തില്‍ ജയ്ശ്രീറാം ഫ്‌ലക്‌സ്: വി കെ ശ്രീകണ്ഠന്‍ എംപി പരാതി നല്‍കി
X

പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം ഫ്‌ലക്‌സ് ഉയര്‍ത്തിയത്തിനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ പോലിസില്‍ പരാതി നല്‍കി.

വര്‍ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമമെന്ന് വി കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. വോട്ടെണ്ണല്‍ സമയത്ത് ബിജെപി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫലക്‌സുകള്‍ കെട്ടിയത്.

സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ഇതുവരെ പോലിസ് കേസെടുത്തിട്ടില്ല. എന്‍സിഎച്ച്ആര്‍ഒ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it