എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തിന് നേരെ കയ്യേറ്റം

ബാലുശ്ശേരി: കോട്ടൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പെരിഞ്ചേരി അസ്‌ന ടീച്ചറുടെ പ്രചാരണവാഹനത്തിനും പ്രവര്‍ത്തകന്മാര്‍ക്കും എതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ കയ്യേറ്റം രാഷ്ട്രീയപാപ്പരത്തമെന്ന് എസ്ഡിപിഐ.
പാലോളിയില്‍ പ്രചാരണത്തിന്റെ അവസാനദിവസമായ ശനിയാഴ്ച നടന്ന സംഭവങ്ങള്‍ എസ്ഡിപിഐ വാര്‍ഡില്‍ നടത്തിവന്നിരുന്ന ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടായ അസഹിഷ്ണുതയും പരാജയഭീതിയില്‍ നിന്നും ഉടലെടുത്തതാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
അവസാന മണിക്കൂറുകളില്‍ പാലോളി വെളിയോട്ട്താഴെ കൂടി കടന്നു പോകുകയായിരുന്ന പ്രചാരണവാഹനം തടഞ്ഞു നിര്‍ത്തി ബലമായി താക്കോല്‍ പിടിച്ചു വാങ്ങുകയും വണ്ടിയിലുണ്ടായിരുന്ന പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു കൊണ്ടായിരുന്നു തുടക്കം. പിന്നീട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എത്തിയ പാര്‍ട്ടി മണ്ഡലം, പഞ്ചായത്ത് പ്രതിനിധികളെ വഴിതടയുകയും പരിഹസിക്കുകയും കയ്യേറ്റശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത എസ്ഡിപിഐയുടെ നേതാക്കന്മാരും പ്രവര്‍ത്തകന്മാരും പ്രദേശത്ത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്നും കോട്ടൂര്‍ പഞ്ചായത് പ്രസിഡന്റ് റംഷാദ് പാലോളി പറഞ്ഞു.
പ്രദേശത്തിന്റെ സമാധാനഅന്തരീക്ഷം നിലനിര്‍ത്താനും ആശയങ്ങളെ ആശപരമായി നേരിടാനുള്ള പക്വത യുഡിഎഫ് കാണിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
RELATED STORIES
ഇസ്രായേലി നരനായാട്ടില്‍ ഗസയില്‍ കൊല്ലപ്പെട്ട 16 കുട്ടികള്‍ ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്‍...
11 Aug 2022 4:12 AM GMTമദ്യപാനത്തിനിടെ തര്‍ക്കം: അനുജന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
11 Aug 2022 2:03 AM GMTനടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് ...
11 Aug 2022 1:37 AM GMTപ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് അവസാനിക്കും
10 Aug 2022 3:05 AM GMTബിഹാറില്‍ ഇനി വിശാല സഖ്യ സര്‍ക്കാര്‍; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ...
10 Aug 2022 1:27 AM GMT