Latest News

ബഹു ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് ശമീം ഉമരി അന്തരിച്ചു

ബഹു ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് ശമീം ഉമരി അന്തരിച്ചു
X

കാസർകോട്: ബഹു ഭാഷാപണ്ഡിതനും വിവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്ന മുഹമ്മദ് ശമീം ഉമരി (80) അന്തരിച്ചു. കാസര്‍ക്കാട് ചെമ്മനാട് മൂടം ബയൽ സ്വദേശിയാണ്. ഇഹ്‌യാ ഉലൂമുദ്ധീന്റെ സംഗ്രഹ വിവര്‍ത്തനമടക്കം നിരവധി ക്യതികള്‍ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ രണ്ട് വാള്യത്തിലുള്ള ശമീമുല്ലുഗാത്ത് ആദ്യത്തെ ഉര്‍ദു മലയാള നിഘണ്ഡുവാണ്. ഐ.പി.എച്ചിന്റെ ഇസ്‌ലാമിക വിജ്ഞാന കോശം,സഹീഹുല്‍ ബുഖാരി സ്വഹീഹ് മുസ്‌ലിം തിര്‍മ്മിദി എന്നിവയുടെ പത്രാധി സമിതിയില്‍ അംഗമായിരുന്നു.

Next Story

RELATED STORIES

Share it