ബുർഖ ധരിക്കാൻ താൻ എടുത്ത തീരുമാനത്തിൽ അഭിമാനം; വിമർശകർക്ക് മറുപടിയുമായി എ ആർ റഹ്മാന്റെ മകൾ ഖദീജ

ചെന്നൈ: ബുർഖ ധരിക്കാൻ താൻ എടുത്ത തീരുമാനത്തെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ടെന്നും ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവർ നടത്തുന്ന വിലയിരുത്തലുകൾ അത്തരക്കാരുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണെന്നും എ ആർ റഹ്മാന്റെ മകൾ ഖദീജ അഭിപ്രായപ്പെട്ടു.
അവരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ബുർഖധരിച്ച് പൊതുവേദികളിൽ എത്തുന്നു എന്ന് പറഞ്ഞാണ് ഖദീജയെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചത്.
രാജ്യത്ത് നിരവധി പ്രശ്നങ്ങൾ നടക്കുമ്പോഴും തന്റെ വസ്ത്രധാരണത്തെ കുറിച്ചാണോ ആളുകളുടെ ചർച്ച എന്നായിരുന്നു വിമർശിക്കുന്നവരോടുളള ഖദീജയുടെ ചോദ്യം. മുഖം മറച്ചു എന്നതിന്റെ പേരിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളും വിവാദങ്ങളും ട്രോളുകളും എല്ലാം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു.
തുടക്കത്തിൽ ഇതോർത്ത് സങ്കടപ്പെട്ടിരുന്നുവെങ്കിലും അതിനോട് പൊരുത്തപ്പെട്ട് തുടങ്ങിയെന്ന് ഖദീജ പറയുന്നു.ബുർഖ ധരിക്കാൻ താൻ എടുത്ത തീരുമാനത്തെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ടെന്നും ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവർ നടത്തുന്ന വിലയിരുത്തലുകൾ അത്തരക്കാരുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണെന്നും ഖദീജ അഭിപ്രായപ്പെട്ടു.
റഹ്മാൻ ഈണം നൽകി ഖദീജ ആലപിച്ച 'ഫരിശ്തോ' എന്ന ഗാനത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഖദീജ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
RELATED STORIES
അമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTരാഷ്ട്രപതിയുടെ പോലിസ് മെഡല്‍ പ്രഖ്യാപിച്ചു; കേരളത്തില്‍നിന്ന് 12 പേര്
14 Aug 2022 7:11 AM GMTമുന്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന്...
14 Aug 2022 6:53 AM GMTമഹാരാഷ്ട്രയില്‍ ടെമ്പോയും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് ...
14 Aug 2022 6:41 AM GMTകിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍...
14 Aug 2022 6:37 AM GMTഎലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ തൂങ്ങിമരിച്ചനിലയില്‍
14 Aug 2022 6:21 AM GMT