Latest News

ആർടിപിസിആർ കിറ്റിന്റെ പിഴവെന്ന് ആരോപണം; താൻ കൊവിഡ് നെഗറ്റീവെന്ന് ചിരഞ്ജീവി

ആർടിപിസിആർ കിറ്റിന്റെ പിഴവെന്ന് ആരോപണം; താൻ കൊവിഡ് നെഗറ്റീവെന്ന് ചിരഞ്ജീവി
X



ന്യൂഡൽഹി: താൻ കൊവിഡ് നെഗറ്റീവെന്ന്

തെലുങ്ക് നടൻ ചിരഞ്ജീവി. ആർടിപിസിആർ കിറ്റിന്റെ പിഴവാണ് ടെസ്റ്റ്‌ പോസിറ്റീവ് ആവാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡ് ടെസ്റ്റ് ഫലം പോസിറ്റീവാണെന്നുള്ള റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വന്നത്. അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ ഇത്തരത്തിലൊരു ഫലം വരാൻ കാരണമായത് ആർടിപിസിആർ കിറ്റിന്റെ പിഴവ് മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.

മൂന്ന് തവണ ഡോക്ടർമാർ തന്നെ ടെസ്റ്റ് ചെയ്തുവെന്നും റിസൾട്ട് താൻ നെഗറ്ററിവാണെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണത്തിൽ ചേരുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹം കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it