Latest News

കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്ത്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം മാറ്റി

കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്ത്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം മാറ്റി
X

കോ​ഴി​ക്കോ​ട്​: കൊവി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്ത്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം അ​വ​സാ​നം മാ​റ്റി. ഓപ​ൺ ബീ​ച്ചാ​യ​തി​നാ​ൽ ആ​ളു​ക​ളെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി പ്ര​വേ​ശി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന​ത്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ വീ​ണ്ടും വി​​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി.​പി. ബീ​ന പ​റ​ഞ്ഞു.

ക​ട​പ്പു​റ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നും കൈ​ക​ള്‍ സോ​പ്പി​ട്ട് ക​ഴു​കു​ന്ന​തി​നും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍ദ്ദേ​ശി​ച്ചി​ട്ടു​ള്ള മ​റ്റ് മു​ന്‍ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക​ണം, നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ന​ട​പ്പാ​ത​ക​ളും കൈ​വ​രി​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്ക​ണം, വി​ശ്ര​മ​മു​റി, ശു​ചി​മു​റി എ​ന്നി​വ​യും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ വൃ​ത്തി​യാ​ക്ക​ണം തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​യി​രു​ന്നു പ്ര​വേ​ശ​നാ​നു​മ​തി. എ​ന്നാ​ൽ, ഇ​വ കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്ത്​ പാ​ലി​ക്കാ​ൻ പ്ര​യാ​സ​മാ​കു​മെ​ന്ന​ത്​ മു​ൻ​നി​ർ​ത്തി ക​ല​ക്​​ട​റു​ടെ അ​നു​മ​തി​യോ​ടെ​ത​ന്നെ പ്ര​വേ​ശ​ന​നാ​നു​മ​തി റ​ദ്ദാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഭ​ട്ട്​​റോ​ഡ്​ ബീ​ച്ചി​ലും പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല.

കളക്ടറുടെ ഉത്തരവിൽ കോവിഡ് മുൻകരുതലുകളുടെ ഭാഗമായി ഇടയ്ക്കിടയ്ക്ക് ഫുട്ട് പാത്ത് സാനിറ്റൈസർ ചെയ്യാനും സന്ദർശകർക്ക് കൈ കഴുക്കാൻ വെള്ളവും സോപ്പുമൊരുക്കാനും നിർദേശിച്ചിരുന്നു. ഇതൊന്നും ബീച്ചിൽ ഒരുക്കിയിരുന്നില്ല. സഞ്ചാരികളെ നിയന്ത്രിക്കാൻ അധികൃതരും എത്തിയിരുന്നില്ല.

കുട്ടികളുമായി എത്തിയവർപോലും ആവശ്യത്തിന് മുൻകരുതലുകളെടുക്കാതെയാണ് ബീച്ചിൽ കളിച്ചുല്ലസിച്ചത്. മാസ്കിടാതെയും മാസ്ക് താഴ്ത്തിവെച്ചുമായിരുന്നു ബീച്ചിലെ സന്ദർശകരിൽ അധികവും. സാമൂഹിക അകലം പാലിക്കാതെയാണ് സന്ദർശകർ ബീച്ചിൽ സമയം ചെലവഴിച്ചത്. അതേസമയം ബീച്ചിലെ തട്ടുകടകളെല്ലാം അടഞ്ഞുതന്നെ കിടന്നു.

കുറേ കാലമായി കുട്ടികൾ വീട്ടിന് പുറത്ത് പോയിട്ട്. അവർക്ക് ഒരു സന്തോഷമാകട്ടെ എന്നു കരുതിയാണ് ബീച്ചിലെത്തിയത്', മുക്കത്ത് നിന്ന്‌ കുട്ടികളുമായെത്തിയ കുടുംബം പറഞ്ഞു.

എന്തുചെയ്യണമെന്നറിയാതെ അധികൃതർ,

വ്യാഴാഴ്ചമുതൽ നിയന്ത്രണങ്ങളോടെ ബീച്ച് തുറക്കാമെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൽ ആശങ്കയിലായത് അധികൃതർ. ബുധനാഴ്ച രാവിലെയാണ് ബീച്ച് തുറക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ച വൈകീട്ടോടെ തന്നെ കോഴിക്കോട് ബീച്ച് തുറന്നാലുള്ള പ്രശ്നങ്ങളെ ഡി.ടി.പി.സി. അധികൃതർ ചൂണ്ടികാണിച്ചപ്പോൾ തുറക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ നേരത്തെ പ്രസിദ്ധീകരിച്ച ഉത്തരവ് പിൻവലിച്ചിരുന്നില്ല. തുടർന്ന് ബേപ്പൂർ ബീച്ച് തുറക്കുമെന്ന പ്രത്യേക അറിയിപ്പ് ഡി.ടി.പി.സി. പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ ഇരു ബീച്ചുകളും തുറന്നെന്നു കരുതി വൈകീട്ടോടെ തന്നെ കോഴിക്കോട് ബീച്ചിൽ സന്ദർശകരെത്തി. സന്ദർശകരെ നിയന്ത്രിക്കണമെന്ന അറിയിപ്പില്ലാത്തതിനാൽ പോലീസ് അടക്കമുള്ളവർ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരാകുകയായിരുന്നു.

അ​തേ​സ​മ​യം, ബേ​പ്പൂ​ർ ക​ട​പ്പു​റം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​.

Next Story

RELATED STORIES

Share it