Latest News

ഷാർജ പുസ്തക മേളയിലെ സ്റ്റാളുകൾ സൗജന്യമാക്കി

ഷാർജ പുസ്തക മേളയിലെ സ്റ്റാളുകൾ സൗജന്യമാക്കി
X

ഷാർജ: ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കുന്ന പ്രസാധകരുടെ സ്റ്റാളുകൾ ഈ വർഷം പൂർണ്ണമായും സൗജന്യമാക്കി. യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് സംഘാടകർ സ്റ്റാളുകളുടെ ഫീസ് ഒഴിവാക്കിയത്. 60 ലക്ഷം ദിർഹമാണ് ഷാർജ ബുക്ക് അഥോറിറ്റി വേണ്ടെന്ന് വെച്ചത്. മഹാമാരിയായ കൊവിഡ് സമയത്ത് ഇന്ത്യയിൽ നിന്നടക്കമുള്ള 1024 പ്രസാധകർക്ക് ഇത് ഏറെ ആശ്വാസമായിരിക്കും. ഇക്കഴിഞ്ഞ നാലിന് ആരംഭിച്ച പുസ്തകമേള ശനിയാഴ്ച അവസാനിക്കും.കേരളത്തിൽ നിന്ന് ഡിസി ബുക്സ്, ലിപി, ചിന്ത, ഒലിവ്, യുവത, തുടങ്ങിയ പ്രസാധകരും മേളയിൽ ഉണ്ട്. പകർച്ചവ്യാധി തടയാൻ വേണ്ടി തെർമൽ സ്കാനർ വെച്ച് പരിശോധിച്ചാണ് സന്ദർകർക്ക് പ്രവേശനം നൽകുന്നത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്താണ് സന്ദർശകരെ നിയന്ത്രിക്കുന്നത്.

Next Story

RELATED STORIES

Share it