Latest News

ഇവിഎമ്മുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ദിഗ് വിജയ് സിങ്

ഇവിഎമ്മുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ദിഗ് വിജയ് സിങ്
X

ന്യൂഡൽഹി: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടിങ് മെഷീനുകള്‍ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കാന്‍ കഴിയില്ല എന്നതിന് തെളിവില്ല. മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് ഇവിഎമ്മുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചു. കോണ്‍ഗ്രസ് ഒരു സാഹചര്യത്തിലും തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ വരെ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് തോറ്റു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നാളെ യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജും ഇവിഎമ്മുകള്‍ക്കെതിരെ രംഗത്ത് വന്നത്.

Next Story

RELATED STORIES

Share it