Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 11ന് പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 11ന് പ്രസിദ്ധീകരിക്കും
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക നവംബർ 11ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നവംബർ 10ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാൻ കമീഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഏതാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം കൂടി സമയം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്ക് 10ന് തന്നെ പട്ടിക പ്രസിദ്ധീകരിക്കാവുന്നതാണെന്നും കമീഷൻ അറിയിച്ചു.

Next Story

RELATED STORIES

Share it