Latest News

മാധ്യമ പ്രവർത്തകന്റെ കൊലപാതകം: 4 പേർ പിടിയിൽ

മാധ്യമ പ്രവർത്തകന്റെ കൊലപാതകം: 4 പേർ പിടിയിൽ
X

ചെന്നൈ: തമിഴ്നാട് കാഞ്ചിപുരത്ത് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ 4 പ്രതികൾ പൊലീസ് പിടിയിൽ. വിഗ്നേഷ്, വെങ്കിടേശൻ നവമണി, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് തമിഴൻ ടിവി റിപ്പോർട്ടർ ജി. മോസസിനെയാണ്(26) ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മയക്കുമരുന്ന് കടത്തു സംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയ്ക്ക് സമീപം കുൻഡ്രത്തൂരിലാണ് സംഭവം നടന്നത്.

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചത് മോസസ് ചോദ്യം ചെയ്തതാണ് കൊലക്ക് കാരണമായത്. സോമംഗലം, നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് മോസസ്. മോസസിന്‍റെ പിതാവ് ജ്ഞാനരാജ് മാലൈ തമിഴകം എന്ന പത്രത്തിലെ റിപ്പോര്‍ട്ടറാണ്.

Next Story

RELATED STORIES

Share it