Latest News

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി നിര്യാതനായി

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി നിര്യാതനായി
X

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും പൗര പ്രമുഖനും ആയ ചെമ്മാട് എം എൻ സിദ്ദീഖ് ഹാജി നിര്യാതനായി. 73 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. സുന്നി മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, മഞ്ചേരി ജാമിഅ ഹിക്കമിയ്യ ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: ഉമ്മയ്യ മുണ്ടോളി. മക്കൾ: ഷക്കീല, മെഹറുന്നിസ, മുഹമ്മദ് റഫീഖ്, റജീന, സർജീന. മരുമക്കൾ: അബ്ദുറഹ്മാൻ ഊരകം, ആരിഫ് കെവി മാനിപുരം, ഫിജൂല എൻ സി, തമീം കൊടുവള്ളി, ജംഷാദ് പാറക്കൽ മണ്ണാർക്കാട്.

Next Story

RELATED STORIES

Share it