Latest News

കൊവിഡ് രോഗികൾക്കും വോട്ട് ചെയ്യാമെന്ന്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് രോഗികൾക്കും വോട്ട് ചെയ്യാമെന്ന്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ
X


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും വോട്ട് ചെയ്യമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. ഇതിനായി വോട്ടെടുപ്പിന് മൂന്ന് ദിവസം മുൻപ് അപേക്ഷ നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ വ്യക്തമാക്കി. ബാലറ്റ് തപാൽ വഴിയോ നേരിട്ടോ ലഭ്യമാക്കും. കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് പിപിഇ കിറ്റ് ധരിച്ചു പോളിങ് ബൂത്തിൽ നേരിട്ട് വോട്ട് ചെയ്യാൻ പറ്റുമോ എന്ന കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചു തിരഞ്ഞെടുപ്പ് നടത്തും. മാസ്‌ക്കും ഗ്ലൗസും ഉറപ്പാക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നേരത്തെ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരും വിവിധ ഘട്ടങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ കമ്മീഷൻ പുറത്തിറക്കിയിരുന്നു.

Next Story

RELATED STORIES

Share it