- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷം വിദ്യാർത്ഥികളുടെ വർധന: മുഖ്യമന്ത്രി

തൃശൂർ: പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷം വിദ്യാർത്ഥികളുടെ വർധനവാണ് ഉണ്ടായതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 46 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളിൽ മുൻപെങ്ങുമില്ലാത്ത വിധം മാറ്റങ്ങൾ കൊണ്ട് വന്നു. എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്ന മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി. വിദ്യാഭ്യാസ മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, ലാബ്, ഇരിപ്പിടങ്ങൾ, ശുചിമുറി എന്നിവ ആധുനിക രീതിയിൽ ഒരുക്കി. സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു .
കിഫ്ബി, പ്ലാൻ ഫണ്ട്, നബാർഡ്, എസ്എസ്‌കെ എന്നിവയുടെ സഹായത്തോടെ സംസ്ഥാനത്തെ 125 പൊതു വിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളായി. ഇതിൽ ജില്ലയിലെ എട്ട് സ്‌കൂളുകൾ ഉൾപ്പെടുന്നു .
ഗുരുവായൂർ കൊച്ചന്നൂർ ജി എച്ച് എസ് എസ്, അയ്യന്തോൾ ജി എച്ച് എസ് എസ്, കേച്ചേരി ജി എൽ പി എസ്, വരടിയം ജി യു പി എസ്, കുന്നംകുളം ജി എം ബി എച്ച് എസ്, മണ്ടംപറമ്പ് ജി എൽ പി എസ്, ദേശമംഗലം ജി വി എച്ച് എസ് എസ്, ചാലക്കുടി ജി വി എച്ച് എസ് എസ് എന്നീ സ്‌കൂളുകളാണ് കിഫ്ബി, പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട് എന്നിങ്ങനെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം പ്ലാൻ ഫണ്ട് 2 കോടി ഉപയോഗിച്ച് നിർമ്മിച്ച ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടം, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മണ്ടംപറമ്പ് ജി എൽ പി എസ് കെട്ടിടം, കുന്നംകുളം ജിഎംബിഎച്ച് എസ്, കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്റെ ഫണ്ടിൽ നിന്നനുവദിച്ച 99 ലക്ഷം രൂപയും പ്ലാൻ ഫണ്ടിൽ നിന്നും 72.15 ലക്ഷം രൂപയും വിനിയോഗിച്ച അയ്യന്തോൾ ജി എച്ച് എസ് എസ് കെട്ടിടം, എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വരടിയം ജി യു പി എസ് കെട്ടിടം, കിഫ്ബി 3 കോടി ഉപയോഗിച്ച് നിർമ്മിച്ച കൊച്ചന്നൂർ ജി എച്ച് എസ് എസ് കെട്ടിടം, പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചാലക്കുടി ജി വി എച്ച് എസ് എസ് കെട്ടിടം, മുരളി പെരുനെല്ലി എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കേച്ചേരി ജി എൽ പി എസ് കെട്ടിടം എന്നീ സ്‌കൂൾ കെട്ടിടങ്ങളാണ് മികവിന്റെ കേന്ദ്രങ്ങളായി മാറിയത്.
ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ, ജില്ലയിലെ എംഎൽഎമാരായ കെ വി അബ്ദുൾഖാദർ, മുരളി പെരുനെല്ലി, യു ആർ പ്രദീപ്, ബി ഡി ദേവസ്സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാൻ , പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു .
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















