Latest News

മുല്ലപ്പളളി രാമചന്ദ്രന്റെ വാക്കുകൾ സമൂ​ഹത്തിന് ആകെ അപമാനകരം: കെ കെ ശൈലജ

മുല്ലപ്പളളി രാമചന്ദ്രന്റെ വാക്കുകൾ സമൂ​ഹത്തിന് ആകെ അപമാനകരം: കെ കെ ശൈലജ
X

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഇടക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നത് ശരിയല്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. അദ്ദേഹത്തിന്റെ വാക്കുകൾ സമൂ​ഹത്തിന് ആകെ അപമാനകരമാണ്. കൂടാതെ സ്ത്രീ വിരുദ്ധ നിലപാട് മനസിൽ വച്ചുസൂക്ഷിക്കുന്നത് അപകടകരമാണെന്നും മന്ത്രി വ്യക്തമാക്കി.

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസുണ്ടെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യസമൂഹത്തിന്റെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ പ്രവർത്തിയാണ് ബലാത്സംഗം. സ്ത്രീകളുടേയും പെൺകുട്ടികളുടേയും അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കുക, മനസിനെ അക്രമിക്കുക എന്നതെല്ലാം അതീവ നീചമായ പ്രവൃത്തിയാണ്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ അന്തസുണ്ടെങ്കിൽ ആത്മഹത്യ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞത് ഈ സമൂഹത്തിനാകെ അപമാനകരമാണ്. മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it