Latest News

മുന്നാക്ക സംവരണത്തിന്‍റെ പേരില്‍ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ അപഹരിക്കുന്നത് അംഗീകരിക്കാനാവില്ല: സമസ്ത

മുന്നാക്ക സംവരണത്തിന്‍റെ പേരില്‍ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ അപഹരിക്കുന്നത് അംഗീകരിക്കാനാവില്ല: സമസ്ത
X

കോഴിക്കോട്: മുന്നാക്ക സംവരണത്തിന്‍റെ പേരില്‍ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത. സമസ്തയും പോഷക സംഘടനകളും സംവരണ അവകാശ സംരക്ഷണത്തിനായി രംഗത്തിറങ്ങും. അടുത്ത ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

സംവരണത്തിനെതിരെ എസ്.എന്‍.ഡി.പിയും രംഗത്തെത്തി. സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ലീഗ് ഉൾപ്പെടെയുള്ളവരുടെ കൂടെ സമരത്തിൽ പങ്കെടുക്കാത്തതിൽ കാരണമുണ്ട്. സമരത്തിന് വേണ്ടി വിളിക്കുമ്പോൾ ചെല്ലാനും പിന്നെ കരിമ്പിൻ ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Next Story

RELATED STORIES

Share it